---
title: "പെരിങ്ങത്തൂരിൽ ബൈക്ക് തടഞ്ഞു നിർത്തി ആക്രമം ; വ്യാപാരിക്ക് ഗുരുതര പരിക്ക്"
english_title: "Bike stopped and attacked in Peringathur; Merchant seriously injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/184507/Bike stopped and attacked in Peringathur; Merchant seriously injured"
published_at: "2024-02-14T17:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ccb0180efc9_IMG-20240214-WA0126.jpg"
keywords: []
---

# പെരിങ്ങത്തൂരിൽ ബൈക്ക് തടഞ്ഞു നിർത്തി ആക്രമം ; വ്യാപാരിക്ക് ഗുരുതര പരിക്ക്

> **Lead Summary:** പെരിങ്ങത്തൂർ അണിയാരത്ത് ബൈക്ക് തടഞ്ഞു നിർത്തി യുവാവിനെ ക്രൂരമായി മർദ്ദിച്ചു.

## Article Content

പെരിങ്ങത്തൂർ അണിയാരത്ത് ബൈക്ക് തടഞ്ഞു നിർത്തി യുവാവിനെ ക്രൂരമായി മർദ്ദിച്ചു.

പെരിങ്ങത്തൂർ ബിലാൽ ട്രേഡിംഗ് ഉടമ സൗത്ത് അണിയാരത്തെ എൻ.വി ജാഫർ (42) നെയാണ് ഒരു സംഘം ആക്രമിച്ചത്. രാവിലെ പത്തര മണിയോടെയാണ് സംഭവം. തലക്കും കഴുത്തിനും സാരമായി പരുക്കേറ്റ ജാഫറിനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സമീർ അജ് വ, സിറാജ് എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമം നടത്തിയതെന്നും ബാവാച്ചി റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട് റോഡ് വികസന സമിതി അംഗങ്ങൾക്കെതിരെ പ്രതികരിച്ചതിൻ്റെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നും ജാഫർ പറഞ്ഞു.

ആക്രമത്തിൽ പരുക്കേറ്റ ജാഫറിനെ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ സന്ദർശിച്ചു. സംഭവത്തിൽ എ.കെ.ഡി മേഖല കമ്മിറ്റി പ്രതിഷേധിച്ചു.

സംഭവത്തിൽ ചൊക്ലി പൊലിസ് കേസെടുത്തു. അതിനിടെ ജാഫർ ആക്രമിച്ചെന്ന് ആരോപിച്ച് സമീർ (53), സിറാജ് (32) എന്നിവർ ചികിത്സ തേടി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/184507/Bike stopped and attacked in Peringathur; Merchant seriously injured)